16 June 2026
എട്ട്‌വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി.

കൊല്ലം :എട്ട്‌വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കൊറ്റംകര, പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ കബീർകുട്ടി മകൻ നൗഷാദ്(54) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പരിചയത്തിന്റെ പേരിൽ ഇയാളുടെ വീട്ടിലെത്തിച്ച് സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പർശിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ രക്ഷകർത്താക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം പ്രവർത്തിച്ച പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ഉമറുൾ ഫറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീജിത്ത്, സന്തോഷ്, സി.പി.ഒ മാരായ ബിജീഷ്, സാജ്, അശോക് ചന്ദ്രൻ, ജീനാമോൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *