15 June 2026
WhatsApp Image 2024-12-24 at 8.36.28 PM

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇന്നു വൈകിട്ട് 5.40ഓടെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം മെന്ദറിലെ ബൽനോയ് ഏരിയയിലായിരുന്നു അപകടം. 18 സൈനികർ സഞ്ചരിച്ചിരുന്ന വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

11 മറാത്ത ലൈറ്റ് ഇൻഫന്ററി ടീമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബൽനോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന വഴി വാഹനം ​മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *