കൊച്ചി : കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും കാൽ വഴുതി വീണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .15 അടിയോളം ഉയരമുള്ള വിഐപി ഗ്യാലറിയിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു .മുകളിൽ നിന്നും തലയിടിച്ചാണ് താഴേക്ക് പതിച്ചത് .രക്തസ്രാവം ഉണ്ടായിട്ടുണ്ട് .സി.റ്റി സ്കാൻ മുതലായ പരിശോധനകൾ നടന്നുവരികയാണ്. ഗിന്നസ് റെക്കോർഡിൽ പ്രവേശിക്കാനുള്ള ഒരു നൃത്ത പരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു.സുരക്ഷാക്രമീകരണങ്ങൾ കാര്യക്ഷമമായിരുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട് .
സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണം ഏറ്റുവാങ്ങൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജനുവരി 3 രാവിലെ 11 ന് നടക്കും. സംസ്ഥാനത്തിന്റെ…
നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ…
കൊല്ലo: ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സി.…
കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന് വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും,…
തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു…
ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന്…