15 June 2026
“ഉമാതോമസ് എംഎൽഎക്ക് അപകടത്തിൽ ഗുരുതര പരിക്ക് “

കൊച്ചി : കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും കാൽ വഴുതി വീണ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .15 അടിയോളം ഉയരമുള്ള വിഐപി ഗ്യാലറിയിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു .മുകളിൽ നിന്നും തലയിടിച്ചാണ് താഴേക്ക് പതിച്ചത് .രക്തസ്രാവം ഉണ്ടായിട്ടുണ്ട് .സി.റ്റി സ്കാൻ മുതലായ പരിശോധനകൾ നടന്നുവരികയാണ്. ഗിന്നസ് റെക്കോർഡിൽ പ്രവേശിക്കാനുള്ള ഒരു നൃത്ത പരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു.സുരക്ഷാക്രമീകരണങ്ങൾ കാര്യക്ഷമമായിരുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *