15 June 2026
കായംകുളത്ത് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

കായംകുളം ഭരണിക്കാവിൽ ഏഴാം ക്ലാസിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ്(അച്ചു) ആണ് മരിച്ചത്.വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണാണ് വിദ്യാർത്ഥി മരിച്ചത്.അപസ്മാരം ഉള്ളയാളാണ് അമർനാഥ്.ഉച്ചയ്ക്ക് രണ്ടു മുതൽ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.പോസ്റ്റു മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *