1 June 2026
കടയ്ക്കാവൂർ റയിൽ പാളത്തിൽ മരം ഒടിഞ്ഞു വീണു ചെന്നൈ മെയിൽ മാത്രമാണ് കൊല്ലം കടന്നുപോയത്.

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വൈകിട്ട് 5.30 ന് ശേഷം ഒരു ട്രെയിനും കടന്നുപോയിട്ടില്ല. മണിക്കൂറുകളോളം ട്രൈയിനുകൾ വിവിധ സ്റ്റേഷനുകളിൽ അകപ്പെട്ടു കിടക്കുകയാണ്. കടയ്ക്കാവൂരിൽ വൈകിട്ട് 5.30 ഓടെ റയിൽപാളത്തിൽ മരം വീണതാണ് കാരണം.മുരുക്കുംപുഴ റയിൽവേ സ്റ്റേഷനിൽ ഇൻ്റർസിറ്റിയും വഞ്ചിനാടും കഴക്കൂട്ടത്ത് പുനലൂർ പാസഞ്ചറും കൊച്ചുവേളിയിൽ കൊല്ലം പാസഞ്ചറും വേളിയിൽ മലബാർ എക്സ്പ്രസ്,മാവേലി എക്സ്പ്രസും മണിക്കൂറുകളോളം പിടിച്ചിട്ടിരിക്കുകയാണ് വിവിധ പ്രദേശങ്ങളിൽ എത്തേണ്ട’ യാത്രക്കാർ വലയുന്നു’

Leave a Reply

Your email address will not be published. Required fields are marked *