15 June 2026
ഇ ചെല്ലാന്‍ മെഗാ അദാലത്ത് തുടരുന്നു

കൊല്ലം: കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ പിഴ അടച്ച് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍ മെഗാ അദാലത്ത് കൊല്ലം സിറ്റി ജില്ലാ പോലീസ് കാര്യാലയത്തില്‍ തുടരുന്നു. രണ്ട് ദിവസമുള്ള മെഗാ അദാലത്തിന്‍റെ ആദ്യദിനം നിരവധിപേരാണ് പിഴ അടച്ച് നിയമ നടപടികളില്‍ നിന്നും ഒഴിവായത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ സൗകര്യമുണ്ട്. നാളെ അവസാനിക്കുന്ന മെഗാ അദാലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കൊല്ലം സിറ്റി ജില്ലാ പോലീസ് കാര്യാലയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കൌണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്. ഇ ചെല്ലാന്‍ പിഴ ഒടുക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ അദാലത്ത് പരമാധി ഉപയോഗപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9495366052 (പോലീസ്), 0474-2993335 (MVD) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *