കേരളത്തിന്റെ ആഭ്യന്തര, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ, കയർ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പുത്തൂർ ചെറുപൊയ്ക സ്വദേശി
പി. ഗോപിനാഥൻ പിള്ള നിയമിതനായി. ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമാണ്. മുൻപ് കയർ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി അടൂർ പ്രകാശിന്റെ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. കയർഫെഡ് ഉദ്യോഗസ്ഥനാണ്.




