15 June 2026
മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

കരുനാഗപ്പള്ളി :മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, ആലുംകടവ്, സുനില്‍ ഭവനത്തില്‍ സുനില്‍ മകന്‍ സുമിത്ത് (23) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആലുംകടവ് സ്വദേശിയായ സുനില്‍കുമാറും അയല്‍വാസിയും സ്കൂട്ടറില്‍ പോകുമ്പോള്‍ റോഡിന്‍റെ മധ്യത്ത് കയറി നിന്ന് മാര്‍ഗ തടസ്സം സൃഷ്ടിച്ചതിന് സുമിത്തുമായി വാക്കതര്‍ക്കമുണ്ടായി. ഈ വിരോധത്തെ തുടര്‍ന്ന് വീടിന് സമീപത്ത് നിന്നിരുന്ന സുനില്‍കുമാറിനെ സുമിത്ത് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സന്തോഷ് കുമാര്‍, സുരേഷ് കുമാര്‍, എസ്.സി.പി.ഒ ബഷീര്‍ ഖാന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *