14 June 2026
ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ? മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി:മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.  വിമർശനം പൊതു ഇടങ്ങളിൽ നടത്തിയത് ഹണി റോസ് എന്ന നടിയെ അധിക്ഷേപിച്ചുവെന്ന പരാതി അവർ തന്നെ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഈ പരാതിയിൽ കേസ് എടുക്കാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെയാണ് രാ​ഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *