31 May 2026
സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ നിഹ് മത്തുള്ള (50) അറസ്റ്റിൽ. അഡ്വാൻസായി 50000 രൂപ ആവശ്യപ്പെടുകയും തുടർന്ന് രൂപ കൈമാറിയ സമയം കാരക്കുന്നിൽ വച്ച് അറസ്റ്റ് ചെയ്തു. വിജിലൻസ് ഡി.വൈഎസ്പി എം ഗംഗാധരൻ,ഇൻസ്പെക്ടറന്മാരായ റിയാസ് ചാക്കീരി, ജ്യോതിന്ദ്രകുമാർ, എസ് ഐ മോഹനകൃഷ്ണൻ, മധുസൂദനൻ, പി. ഒ രാജീവ്, തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ നാളെ ഹാജരാക്കും.സ്ഥിരമായി കൈക്കൂലി വാങ്ങുന്നു എന്ന പരാതിയുടെ ഭാഗമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *