തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 10 മണിയോടെ ജീവനക്കാർ ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച് കഴിഞ്ഞു. പണിമുടക്കിന് ആധാരമായ വിഷയങ്ങൾ മുദ്രാവാക്യങ്ങളായി അവർ ഉയർത്തുകയാണ്.സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്കിയ അധ്യാപകരുടേയും ജീവനക്കാരുടേയും പ്രകടനം ഉണ്ടാകും. ഏകദേശം 11 മണിയോടെ മണിമുടക്കിൻ്റെ ഏകദേശ ചിത്രം അറിയാനാകും.സംഘർഷ സാധ്യത കണക്കിലെടുത്ത് എല്ലാ സ്ഥലത്തുംപോലീസിനെ വിന്യസിച്ചിട്ടുണ്ട്.





