15 June 2026
police kl

തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ
പ്രിൻസിപ്പൽ എസ് ഐ : ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ
നടന്ന പരിശോധനയിൽ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഡോക്ട‌ർ
ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി.ലഹരി വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് ലോഡജുകളിൽ പൊലിസ് മിന്നൽ പരിശോധന നടത്തിയത്.ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിലൻ്റ നേതൃത്വത്തിൽ പറശിനിക്കടവ
ലെ നാല് ലോഡ്‌ജുകളിലാണ് പരിശോധന നടത്തിയത്. പറശിനിക്കടവ്
ശ്രീപ്രിയ ലോഡ്‌ജിൽ നിന്ന്കഞ്ചാവ് വലിക്കുന്നതിനടെ നാല് യുവാക്കളെ പിടികൂടി. ആലപ്പുഴയിലെ അജി പ്രിയയിൽ ഗൗതം അജിത്ത് (27),ആലപ്പുഴ മാരാരിക്കുളം
നോർത്ത് സ്വദേശികളായ തകിടിവേലി ഹൗസിൽ അജിത്ത് റെജി(27),ജിക്കു ഭവനിലെ
ജെ കെ ആദിത്ത്(30),പി എ ഹരികൃഷ്‌ണൻ(25)എന്നിവരാണ്പിടിയിലായത്. തളിപ്പറമ്പ് പാളയാട് റോഡിലെ വി എ റസിഡൻസിയിൽ എസ് ഐ :ദിനേശൻ
കൊതേരിയുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിൽ തിരുവനന്തപുരം
ഫോർട്ട് ശ്രീകണ്ഠേശ്വത്തെ പണ്ടാരത്തോപ്പ്ലൈനിലെ ഡോ: അജാസ്
ഖാൻ(25)നാണ് പിടിയിലായത്. ജോർജിയയിൽ നിന്ന്എം ബി ബി എസ് പൂർത്തിയാക്കിയ അജാസ് ഖാൻ വിദേശത്തേക്ക് പോകാനായി
പരീക്ഷ കോച്ചിംഗിനാണ് തളിപ്പറമ്പിൽ താമസിക്കുന്നത്.

ലഹരി വ്യാപനത്തിനെതിരെ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ ഡി വൈ എസ് പി ഓഫീസിലെ എ എസ് ഐ : രമേശൻ, സീനിയർ പോലീസ് ഓഫീസർ ഗിരീഷ്, ഡ്രൈവർ രജീഷ്, തളിപ്പറമ്പ് സ്റ്റേഷനിലെ എ എസ് ഐ ഷിജോ,സി പി ഒ മാരായ അരുൺ കുമാർ പൂക്കോട്ടി, പ്രതീഷ് എന്നിവരും പങ്കെടുത്തു.

രാജൻ തളിപ്പറമ്പ

Leave a Reply

Your email address will not be published. Required fields are marked *