ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല സംഘടിപ്പിക്കുo.
തളിപ്പറമ്പ: കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ
ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ: ജി എൽ അരുൺ ഗോപി വാർത്താ സമ്മേള്ളനത്തിൽ അറിയിച്ചു .
ആഗസ്ത 14 മുതൽ 16 വരെ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് ശില്പശാല നടക്കുക. കുഞ്ഞുങ്ങളിലാണ് സമൂഹത്തിൻ്റെ ഭാവിയും നിലനില്പും എന്ന തിരിച്ചറിവാണ് ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നത്.
കുട്ടികളെ ശാസ്ത്രബോധമുള്ളവരായി വളർത്തിയെടുക്കേണ്ടത്
ആരോഗ്യകരമായ സമൂഹത്തിന് അനിവാര്യതയാണ്. അവരെ വിജ്ഞാന സമൃദ്ധിയോടെ വളർത്തിയെടുക്കുന്നതിനായി സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെ കുട്ടികളുടെ വ്യത്യസ്തങ്ങളായ ശാസ്ത്ര-ചരിത്ര സംഗമങ്ങൾ ജനകീയമായി സംഘടിപ്പക്കുവാൻ കേരള ശിശുക്ഷേമ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ അക്കാഡമിക് പദ്ധതികളുടെ പഠന ഘടകങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് ബാലാവകാശ പ്രസ്ഥാനങ്ങളെയും, സന്നദ്ധ വിജ്ഞാന വിചക്ഷണരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
14 ജില്ലകളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 180 ത്തിലധികം പേരാണ് പങ്കെടുക്കുക.
ശാസ്ത്ര-ചരിത്ര ശില്പശാലയുടെ സംസ്ഥാന തല
ഉദ്ഘാടനം 14 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്
എം എൽ എ : എം വി ഗോവന്ദൻ നിർവ്വഹിക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സി എം കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ: ജി എൽ അരുൺ
ഗോപി , മുൻ
എം എൽ എ പ്രകാശൻ മാസ്റ്റർ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ടി ഷീബ ,
ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ്
പി സുമേശൻ മാസ്റ്റർ, ജോയിന്റ്റ് സെക്രട്ടറി
മീരാ ദർശക്, ട്രഷറർ
കെ ജയപാൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ
ഒ എം
ബാലകൃഷ്ണൻ, പശുപതി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ
സി എം കൃഷ്ണൻ, കൺവീനർ
സി അശോക്
കുമാർ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട്
പി സുമേശൻ മാസ്റ്റർ, രജിൽ
രാജ് എന്നിവർ
പങ്കെടുത്തു.
രാജൻ തളിപ്പറമ്പ





