അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.

കൊച്ചി:കഴിഞ്ഞ മൂന്നാം തീയ്യതിയാണ് യുവതിക്കെതിരെ സിഐ ലൈം​ഗികാതിക്രമം നടത്തിയത്. പാലരുവി എക്‌സ്പ്രസിലെ ലോക്കൽ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്. കൊച്ചിയിലെത്തിയപ്പോൾ യുവതി പോലീസിൽ പരാതിപെട്ടു. തുടർന്ന് ഒരു വനിതാ പോലീസ് എത്തി ഇയാളുടെ ദൃശ്യം പകർത്തി. ഈ ഘട്ടത്തിൽ ഇയാൾ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് റെയിൽവേ പോലീസ് അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. പ്രതി അഗളിയിലെ സിഐ ആണെന്ന് തിരിച്ചറിഞ്ഞതോടെ പാലക്കാട് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ അഗളി സിഐ അബ്ദുൾ ഹക്കീം ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.