ജീവിത നിമിഷങ്ങൾ കടന്നുപോകുമ്പോൾ അവയുടെ നല്ല വശങ്ങൾക്ക് ശക്തി പകരുന്ന കാലത്ത് നിന്നു പുതിയ കാലത്ത് എത്തുമ്പോൾ മനുഷ്യൻ്റെ തലച്ചോർ ചിന്തുക്കുന്ന വേഗതയിൽ നിന്ന് അതിദൂരം ഇൻ്റെർനെറ്റ് മുന്നോട്ട് പോയി കഴിഞ്ഞു.മനുഷ്യനേക്കാള്‍ വേഗത്തിലാണ് ഇന്റര്‍നെറ്റ് ചിന്തിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഇൻ്റർനെറ്റിലൂടെ വളരെ വേഗം വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ തലച്ചോര്‍ മെല്ലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. മനുഷ്യന്‍റെ ചിന്തകളുടെ വേഗത സെക്കൻഡിൽ 10 ബിറ്റുകൾ (ബിപിഎസ്) ആണെങ്കിൽ, ഒരു വൈ-ഫൈ കണക്ഷൻ 50 ബിപിഎസ് പ്രോസസ്സ് ചെയ്യുന്നു. ഒരു കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാനും സംഭരിക്കാനും കഴിയുന്ന ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ഒരു ബിറ്റ്.
ഈ മാസം ആദ്യം ന്യൂറോൺ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മനുഷ്യ മസ്തിഷ്കം അവിശ്വസനീയമാംവിധം സങ്കീർണ്ണവും ശക്തവുമാണ് എന്ന വാദത്തിന് തിരിച്ചടിയായാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. കാഴ്ച, മണം, ശബ്ദം എന്നിവ തലച്ചോര്‍ വളരെ വേഗത്തിൽ തിരിച്ചറിയുന്നുണ്ട്. പക്ഷെ മനുഷ്യന്‍ ഒരു ചിന്തയില്‍ മുഴുകുമ്പോള്‍ കമ്പ്യൂട്ടര്‍ ഒരേസമയം ആയിരക്കണക്കിന് ബിറ്റുകൾ പ്രോസസ് ചെയ്യുന്നു.
പക്ഷെ ഈ വിവരം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സൈക്കോളജിക്കല്‍ സയന്‍സും ഈ പഠനം അംഗീകരിച്ചിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പക്ഷെ ഈ പുതിയ പഠനം വഴി തെളിയിക്കുന്നുണ്ട്.അംഗീകരിക്കാത്ത പലതും പഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നാമെത്തുമെന്നു കരുതിയ ദൂരത്തിനപ്പുറത്തേക്ക് ഇൻ്റർനെറ്റ് ഓടി അടുക്കുകയാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.