14 June 2026
രാജ്യം നാസിസത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് യുവാക്കൾ കോക്രോച്ച് പാർട്ടി എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സി.ജെ.പി വക്താവ് വിജേതാ ദഹിയ

ന്യൂഡല്‍ഹി: രാജ്യം നാസിസത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് യുവാക്കൾ കോക്രോച്ച് പാർട്ടി എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സി.ജെ.പി വക്താവ് വിജേതാ ദഹിയ.രാജ്യത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചതായി സിജെപി. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേതാ ദഹിയ, മുന്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രങ്ക എന്നിവരെ സംഘടനയുടെ ഔദ്യോഗിക പ്രതിനിധികളായി തീരുമാനിച്ചതായും സിജെപി പ്രസ്താവനയിറക്കി. പൊതുജീവിതത്തിലേക്ക് പുതു തലമുറയെ കൊണ്ടുവരുന്നതിനും യുവ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം നടത്തുന്നതിനുമായാണ് ഇവരെ നിയമിച്ചതെന്ന് സിജെപിയുടെ പ്രസ്താവനയില്‍ പറയുന്നു.