ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുനൽവേലി സ്വദേശി ശിവകുമാർ(23) നെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യ്തത്. 19-ാം തീയതി അർധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ സ്‌കൂട്ടറിൽ കൊല്ലത്ത് നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ പ്രതി കരിക്കോട് ഭാഗത്ത് ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂട്ടർ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. വിവരം ഉടൻ തന്നെ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മറ്റ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കരുനാഗപ്പള്ളിയിൽ നിന്നും എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ ദീപ്‌സൺ എന്നിവരടങ്ങിയ ഹൈവേ പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് കിളികൊല്ലൂർ പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, ദിലീപ് കുമാർ സി.പി.ഓ ഷാജി, എന്നിവർ ചെർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു




