14 June 2026
“കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട:12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ”

കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 12 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം ഇടവ കമലാലയം വീട്ടിൽ ദിനേശൻ മകൻ ഡിപിൻ(29) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊണ്ടയത്ത് ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന 12 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുമേഷ്, മനോജ്, സിപിഒ മാരായ രാജേഷ്, വിനോദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *