31 May 2026
sea

കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ഇന്ന് രാത്രി 12വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല ഹർത്താലിൽ നിശ്ചലമാകും. രാവിലെ 9ന്‌ തൊഴിലാളികളുടെ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ആലപ്പുഴയിൽ ചെത്തി ഹാർബറിൽ

സമരസമിതി ചെയർമാൻ

പി പി ചിത്തരഞ്ജൻ എംഎൽഎ ഉത്ഘാടനം ചെയ്യും. തോട്ടപ്പള്ളിയിൽ ടി ജെ ആഞ്ചലോസ്, പുന്നപ്ര ഫിഷ്ലാൻഡിൽ വി ദിനകരൻ എന്നിവർ ഉത്ഘാടനം ചെയ്യും.

ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കും. മത്സ്യവിതരണമേഖലയും പീലിങ്‌ അടക്കമുള്ള അനുബന്ധമേഖലകളും ഹർത്താലിന്റെ ഭാഗമാകുന്നുണ്ട്‌. എൽഡിഎഫിലെയും യുഡിഎഫിലെയും പാർടികളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *