31 May 2026
images - 2025-02-27T160615.557

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു. ഇന്ന് രാവിലെ 11ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചടങ്ങ് നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസ്സ് ഗാലറിയിൽ മധ്യമപ്രവർത്തകരും പൊതുജനങ്ങളും കയറി ഇരുന്നെങ്കിലും തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായ് എല്ലാവരും ഇറങ്ങി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കൗൺസിൽ ഹാളിൽ കൂടി നിന്ന എല്ലാവരും പുറത്തിറങ്ങി. എസ് എൻ ഡി പി യുടെ പഴയ നേതാവ് സുവർണകുമാർ പ്രതികരിച്ചു. ആളുകൾ കയറി ഇരിക്കുന്നതിന് മുന്നേ പറഞ്ഞു കൂടാരുന്നോ എന്ന് അദ്ദേഹം കലക്ടറോഡ് ചോദിച്ചു. കലക്ടർ അതൊന്നും കാര്യമാക്കിയില്ല. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *