14 June 2026
“അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ന് എത്തും”

അമൃത്സര്‍: യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്ന് വിവരം. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും 33 പേർ ഹരിയാനയിൽ നിന്നും ഉള്ളവരെന്നാണ് വിവരം. ഗുജറാത്ത്, ഉത്തർപ്രദേശ്,മഹാരാഷ്ട്ര,ഗോവ,രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്.തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമൃത്സറിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ കാണും.മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *