അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി, സഹോദരങ്ങൾ ഡാനിയൽ, ഡേവിഡ്. അവന്തിക ഇന്നലെ സ്കൂളിൽ പോയിരുന്നു. കൂട്ടുകാരുമൊത്ത് ഒഴിവു സമയത്ത് സന്തോഷത്തോട് കളിചിരികളിൽ ഏർപ്പെട്ടെരുന്നു. അതിൻ്റെ ചിത്രങ്ങളും ലഭ്യമാണ്.സംഭവമറിഞ്ഞ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കൊല്ലം തഹസീൽദാരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോലീസ് വിശദമായ അന്വേഷണം തുടരും.




