കോട്ടയം – സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകർക്കും അവരുടെ ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുത്തുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആയതിൽ അഭിവാദ്യം അർപ്പിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും ജില്ലാ/ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി.കോട്ടയത്ത് കളക്ടറേറ്റിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി ഉദ്ഘാടനം ചെയ്തു.കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഷാജിമോൻ ജോർജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.കാഞ്ഞിരപ്പള്ളിയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് അനൂപ്, പാലായിൽ കെഎസ്ടിഎ ജില്ലാ ജോയിൻ്റ് സെക്രട്ടറി രാജ്കുമാർ,പാമ്പാടിയിൽ കെജിഒഎ ജില്ലാ ട്രഷറർ ജിനേഷ് എൻ, വൈക്കത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ വിപിനൻ,ചങ്ങനാശ്ശേരിയിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ എസ് സിയാദ്, മെഡിക്കൽ കോളേജിൽ കെജിഒഎ സംസ്ഥാന കൗൺസിൽ അംഗം ഡോ: ഷാനിഷ് ആൻ്റണി എന്നിവർ പ്രകടനം ഉദ്ഘാടനം ചെയ്തു




