ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി പ്രസംഗിച്ചു കൊണ്ടു നിൽക്കെ വീഡിയോ സ്ക്രീനുകൾ ബ്ലോക്ക് ആയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പത്ത് മിനിറ്റോളം തടസ്സപ്പെട്ടു. ബൻസ്വാരയിൽ വ്യാഴാഴ്ച നടന്ന റാലിയിൽ ടെലിപ്രോംപ്റ്റർ തകരാർ മൂലം പ്രസംഗംതടസ്സപ്പെട്ടത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, രാജസ്ഥാൻ വിവരസാങ്കേതിക വകുപ്പിന്റെ സെക്രട്ടറിയായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അർച്ചന സിംഗിനെ സ്ഥാനത്തുനിന്ന് നീക്കി. “ഭരണപരമായ കാരണങ്ങൾ” എന്നാണ് വകുപ്പ് ഔദ്യോഗികമായി പറഞ്ഞതെങ്കിലും, ഈ തകരാറാണ് നടപടിക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ സ്വകാര്യമായി സൂചിപ്പിച്ചു.
സംഭവത്തെ രാഷ്ട്രീയായി ഉപയോഗിച്ച കോൺഗ്രസ് പാർട്ടി, മോദിയുടെ പ്രസംഗവൈദഗ്ധ്യത്തെ പരിഹസിച്ചു. “രാജ്യത്തെ ഏറ്റവും വലിയ പ്രാസംഗികൻ ടെലിപ്രോംപ്റ്റർ തകർന്നപ്പോൾ പത്ത് മിനിറ്റ് നിശബ്ദനായി. അദ്ദേഹത്തിന്റെ പ്രസംഗം പോലും കൃത്രിമമാണ്,” കോൺഗ്രസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.ആർക്കും സംഭവിക്കാവുന്ന ഒരു തെറ്റാണ് അതിൽ പ്രശ്നം സങ്കീർണ്ണമാക്കാവുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നിക്കങ്ങൾ ജനങ്ങളുടെ ഇടയിൽ എന്തു നേട്ടമാണ് കിട്ടാനുള്ളത് എന്നു കൂടി ഓർക്കാൻ പാർട്ടികളൊക്കെ തയ്യാറാകണം.




