28 May 2026
“വാഹന മോഷ്ടാവ് പോലീസ് പിടിയില്‍”

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പാലോട് തെരിയന്‍വിള വീട്ടില്‍ മഞ്ജു മകന്‍ ഹരികൃഷ്ണന്‍(22) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തൃക്കരുവാ സ്വദേശിയുടെ മോട്ടോര്‍സൈക്കിള്‍ 28/11/24 ല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സമീപത്തുള്ള ഇന്‍കം ടാക്‌സ് ഓഫീസിന് എതിര്‍വശം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നത് ഹരികൃഷ്ണന്‍ മോഷണം ചെയ്തു തിരുവനന്തപുരത്തിന് പോകവേ 29/11/24 പുലര്‍ച്ചെ ചാത്തന്നൂര്‍ വച്ചാണ് പോലീസ് പിടിയിലായത്. വാഹന പരിശോധന നടത്തിവന്ന ചാത്തന്നൂര്‍ പോലീസ് സംശയാസ്പദമായി കണ്ട ഇരുചക്രവാഹനം പരിശോധിച്ചതിലാണ് മോഷണ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഈസ്റ്റ് പോലീസ് മോഷണം ചെയ്ത വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചാത്തന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ വിനു, എ.എസ്.ഐ സെയ്ഫൂദീന്‍, സിപിഒ ലിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ മാരായ സുമേഷ്, രണദേവ് എന്നവരുടെ നേതൃത്വത്തല്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *