28 May 2026
“കൊലപാതക ശ്രമം:പ്രതികള്‍ പിടിയില്‍”

മുന്‍ വിരോധം നിമിത്തം യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടാം ചേരിയില്‍ ഗാന്ധിനഗര്‍ 81 ല്‍ ജോണ്‍സണ്‍ മകന്‍ സിജോ(26), കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തൊട്ടം ചേരിയില്‍ ഗാന്ധി നഗര്‍ 121 ല്‍ റഹീം മകന്‍ റിഷാദ്(23), കൊല്ലം വെസ്‌റ് വില്ലേജില്‍ പളളിത്തോട്ടം ചേരിയില്‍ ഗാന്ധി നഗര്‍ 136 ല്‍ അജികുമാര്‍ മകന്‍ അജീഷ് എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത് . കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടം ചേരിയില്‍ ഷഹീറിനെയാണ് പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയായ അജീഷിന്റെ വിവാഹ ആലോചന മുടക്കിയത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മദ്യലഹരിയില്‍ അക്രമകാരികളായിരുന്ന പ്രതികളെ വളരെ സഹസികമായാണ് പോലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഹരികുമാര്‍, സള്‍ട്രസ് സിപിഒ മാരായ സുനില്‍ ലാസര്‍, വൈശാഖ്, അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *