ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണറാകും.ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവാണ് പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ക്രിസ്ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ.ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത പുറത്തുള്ളതിനാൽ ഗവർണറുടെ മാറ്റം സർക്കാരിന് ആശ്വസിക്കാം. എന്നാൽ പുതിയ ഗവർണർ അത്തരം സമീപനങ്ങൾ എടുക്കാൻ സാഹചര്യമൊരുക്കില്ലായിരിക്കും. ആരീഫ് മുഹമ്മദ്ഖാൻ പോകുന്നത് ബീഹാർ ഗവർണറായിട്ടാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.