അഗളി.കൃഷി ഇറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്.ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്
എന്നാൽ വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. 19നു വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിൽ നഞ്ചിയമ്മ മടങ്ങി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.