18 June 2026
പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ്ഹാഫീസ് മുഹമ്മദ് സയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു.

ഇസ്ലാമബാദ് :പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹാഫീസ് മുഹമ്മദ്  സെയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു. ബലൂചിസ്ഥാനില്‍ വെച്ചാണ് ഹഫീസ് സയ്യിദിന്റെ അനുയായികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

ആക്രമണസ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിന് മുന്‍പ് അജ്ഞാതര്‍ ചില മൈനിംഗ് യന്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് 10 എഞ്ചിനുകളും അജ്ഞാതര്‍ കത്തിച്ച് ചാമ്പലാക്കി.

അഞ്ജാതരെ പിടിക്കാന്‍ പാകിസ്ഥാന്‍ പൊലീസും സൈന്യവും തെരച്ചില്‍ ആരംഭിച്ചതായി പറയുന്നു. പക്ഷെ ഇവരെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. 2008ല്‍ മുംബൈയിലെ തീവ്രവാദ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദിയാണ് ഹഫീസ് സയിദ്.

 

Leave a Reply

Your email address will not be published. Required fields are marked *