3 June 2026
sbi

തിരുവനന്തപുരം: ബാങ്കുജീവനക്കാരുടെ പെൻഷൻ പരിഷ്കരണം കാലോചിതമായി എത്രയും വേഗം നടപ്പിലാക്കണമെന്ന്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല പൊതുയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ എ. ആർ സോമനാഥൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഡോ.അച്ചുത് ശങ്കർ എസ്സ് നായർ മുഖ്യ പ്രഭാഷണം നടത്തി

ജില്ലാസെക്രട്ടറി ജോസഫ് വി.എൽ റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന വൈസ് പ്രസിഡൻ്റ ബി.സി ഉണ്ണികൃഷ്ണൻ നായർ, രക്ഷാധികാരി ജോൺ ജോസഫ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം.എസ് അയ്യർ, അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി രാജചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

ജോയൻ്റ് സെക്രട്ടറി ജി. മധുകുമാർ സ്വാഗതവും, ട്രഷറർ എസ്സ് എ റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *