കായംകുളം..മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ കെ.പി .സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കോശി . എം . കോശി കോൺഗ്രസിൽ ചേർന്നവർക്ക് അംഗത്വം നൽകി. മണ്ഡലം പ്രസിഡന്റ് വൈ.രമേശ് അദ്ധ്യക്ഷനായിരുന്നു. നന്ദു ദാസ് എം എസ് , രാഹൂൽ ആർ ജി , അജയൻ എസ് , രാധിക അജയൻ , ആദർശ് , ആകർശ് , ജഗദമ്മാ, രതീഷ് , അമൃത അനിൽരാജ് , അഷറഫ് എന്നിവർക്കാണ് ഇന്ന് അംഗത്വം നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ മറ്റ് പാർട്ടി ബന്ധങ്ങൾ ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ കളീക്കൽ , ജനറൽ സെക്രട്ടറി ജിബു റ്റി ജോൺ, റോഷൻ രാജൻ , ഉദയൻ സാം ജോർജ്ജ് ,മധു വിളയിൽ , പത്മാകരൻ ,പി സി രമേശ് റിനു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.