പാലക്കാട് : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക N P S പദ്ധതി പ്രകാരം സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാർക്കും DCRG യും പെൻഷനും നൽകുക. എല്ലാ പെൻഷൻകാർക്കും ജീവനക്കാർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക
എന്നീആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ കേരള മൂവ്മെൻ്റ് ഫോർ ഓൾഡ് പെൻഷൻ സ്കീം (KMOPS) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽസമരം സംഘടിപ്പിച്ചു.ഭിക്ഷാടന സമരമാണ് സംഘടിപ്പിച്ചത്. കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് ഓർഗനൈസേഷൻ നേതാവ് പി.ജി. പ്രസാദ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് നിസാമുദ്ദീൻ ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു. രാജൻ ,രേണുക, അൽഫോൻസാ, ശാരദ, അജിത ഊർമ്മിള , കെ ഷണ്മുഖൻ ഷാനവാസ്, രതീഷ് പുത്തൻവേലിക്കര എന്നിവർ നേതൃത്വം നൽകി.




