എന്‍.പി.എസ്/യു.പി.എസ്. പിന്‍വലിയ്ക്കുക, പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, മിനിമം വേതനം 26000 ആയി നിശ്ചയിക്കുക, മിനിമം വേതനം നടപ്പിലാക്കാത്ത സ്ഥാപന ഉടമസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുക, ഇന്‍ഷുറന്‍സ്, ഊര്‍ജ്ജം, ഗതാഗതം, വാര്‍ത്താവിനിമയം , ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പൊതുമേഖല ആസ്തി വില്‍പ്പന നിര്‍ത്തലാക്കുക, വിലക്കയറ്റത്തിന് ആനുപാതികമായി ലഭ്യമാകേണ്ട ക്ഷാമബത്ത /ക്ഷാമാശ്വാസം കൃത്യമായി അനുവദിക്കുക, വാണിജ്യവല്‍ക്കരണം, കേന്ദ്രീകരണം, കാവിവല്‍ക്കരണം തുടങ്ങിയ മാനവിക വിരുദ്ധ നിലപാടുകള്‍ ദേശീയ വിഭ്യാഭ്യാസ നയത്തില്‍ നിന്നും ഒഴിവാക്കുക, അഗ്‌നിപഥ്, ഇന്റേണ്‍ഷിപ്പ് വര്‍ക്ക് തുടങ്ങിയ നിശ്ചിതകാല നിയമനങ്ങള്‍ അവസാനിപ്പിച്ച് സംവരണ തത്വം പാലിച്ച് സ്ഥിരം നിയമനങ്ങള്‍ നടത്തുക, കരാര്‍,കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമാനുസൃത ഏജന്‍സികള്‍ വഴി നിയമനം നടത്തുക, ഭരണഘടനാസൃതമായി കേന്ദ്ര -സംസ്ഥാന സാമ്പത്തിക വിതരണം നടപ്പിലാക്കുക. കേരള സര്‍ക്കാരിനെതിരെയുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തി കൊണ്ടു വരുവാന്‍ ജീവനക്കാര്‍ ഒന്നിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും 2025 മെയ് മാസം 20 ന് നടത്തുന്ന പൊതുപണിമുടക്കിന്റെ നോട്ടീസ് തിരുവനന്തപുരത്ത് സമരസമിതി നേതാക്കള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗഷനില്‍ നിന്നും ആരംഭിച്ച വമ്പിച്ച പ്രകടനം സെക്രട്ടറിയേറ്റ് പടിക്കല്‍ അവസാനിച്ചു. തുടര്‍ന്ന് ബിജു പേരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. സമരസമിതി നേതാക്കളായ ഡോ.ബിനു പ്രശാന്ത്, എസ്.സുധികുമാര്‍, ജ്യോതിലാല്‍, ആര്‍.രമേശ്, പി.ശ്രീകുമാര്‍, വി.ബാലകൃഷ്ണന്‍, വി.കെ.മധു, ആര്‍ സിന്ധു, യു.സിന്ധു, വി. ശശികല, ജി. സജീബ്കുമാര്‍, ആര്‍. സരിത, ഡോ.ശ്യാംലാല്‍ എസ്.എസ്., ആര്‍.കലാധരന്‍, ആര്‍.എസ്. സജീവ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല നന്ദി രേഖപ്പെടുത്തി.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.