ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ ഭാരതിരാജയുടെ മകനാണ്.
1999 ൽ താജ്മഹൽ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം കടൽ പൂക്കൾ, സമുദ്രം, വർഷമെല്ലാം വസന്തം , അല്ലി അർജുന, വിരുമൻ, പല്ലവൻ, ഈറ നിലം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2023 ൽ റിലീസായ മാർഗഴി തിങ്കൾ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ്.
സ്നേഹിതൻ, സ്വപ്നം കൊണ്ടു തുലാഭാരം തുടങ്ങിയ സിനിമകളിൽ നായികയായിരുന്ന നന്ദനയാണ് ഭാര്യ.




