6 July 2026
ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. എം പി സ്ഥാനം രാജിവയ്ക്കാൻ സാധ്യത.

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ വാഴ്തുകയും ഒപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തതുവഴി ശശി തരൂർ കോൺഗ്രസ് നേതാക്കൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരാളായി മാറികഴിഞ്ഞു. സോഷ്യൽ മീഡിയാ വഴി അദ്ദേഹത്തെ പുകഴ്ത്തിയും ഈകഴ്ത്തിയും ധാരാളം പോസ്റ്റുകൾ വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സി.പി ഐ (എം) ശശി തരൂരിനെ ഒപ്പം കൂട്ടാൻ തയ്യാറെടുക്കുകയാണ്. ദേശീയ തലത്തിൻ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ വരുന്നത് സി.പി ഐ (എം) ന് ഗുണകരമാകും. എന്നാൽ ബി.ജെ.പിയും അദ്ദേഹത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. എം.പി സ്ഥാനം രാജിവച്ചാൽ രാജ്യസഭയിൽ എത്തിച്ച് കേന്ദ്ര മന്ത്രി പദം വാഗ്ദാനം ചെയ്ത് കഴിഞ്ഞു. അല്ലെങ്കിൽ ഗവർണറാക്കി മാറ്റാനം അവർ തയ്യാറാണ്. അതുവഴി തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറെ നിർത്തി ജയിപ്പിക്കുക എന്ന തന്ത്രം ബി.ജെ പി ക്കുണ്ട് .എന്നാൽ ശശി തരൂർ ഇതിലൊന്നിലും മയപ്പെടാതെ മുന്നോട്ടു പോവുകയാണ്. കോൺഗ്രസ് കൂടുതൽ കടുത്ത നിലപാടിലേക്ക് പോയാൽ തരൂർ മറ്റൊന്ന് ചിന്തിച്ചു കൂടായ്കയില്ല. ശശി തരൂരിനെ പിന്തുണച്ച് എസ് എൻ ഡി പ്പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നു കഴിഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഒരു ഡസൻ ആളുകൾ തയ്യാറായി നിൽക്കുന്നത് കൊണ്ട് അടുത്ത പ്രാവശ്യവും ഇടതുപക്ഷം ഭരിക്കും എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു കഴിഞ്ഞു. ഇനി ശശി തരൂരിന് രണ്ട് വഴി മാത്രം .ഒന്നുകിൽ സി.പിഎം മായി സഹകരിച്ച് പോവുക, അല്ലെങ്കിൽ ബി.ജെ പി യോടൊപ്പം ചേരുക,

Leave a Reply

Your email address will not be published. Required fields are marked *