കൊച്ചി: നടി ഹണി റോസിന് എതിരെ മോശമായി പെരുമാറി സമുഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി പോലീസിന് പരാതി നൽകിയത്.താൻ നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ബോബി. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം.എന്നാൽ ഈ ആവശ്യം നിലനിൽക്കെ തന്നെ ബോബിയുടെ യുടൂബ് ചാനലിലെ അദ്ദേഹത്തിൻ്റെ വാചകങ്ങളും വീഡിയോകളും ഹാജരാക്കി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഹണി റോസിൻ്റെ നീക്കം.അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കുമെന്നാണ് വിവരം.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.സംഗതി പുലിവാല് ആയെന്ന് ബോബിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചാൽ അകത്ത് കഴിയുകയേ നിവർത്തിയുള്ളു.




