തിരു: വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ലേഖകന്‍ അനിരുദ്ധ അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.വാർത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു പി.എസ്.സിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ലേഖകനോട് ആവശ്യപ്പെട്ടിരുന്നത്, പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം. നോട്ടീസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കും.




