ആലുവ :ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ അനുസ് മരണം ആലുവ എഫ് ബി ഒ ഹാളിൽ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.എ രാജീവ് അധ്യക്ഷത വഹിച്ചു നന്മ സാംസ്കാരിക വേദി സംസ്ഥാന സെക്രട്ടറി ജി.അരുൺ കുമാർ സ്വാഗതം പറഞ്ഞു .അനുസ്മരണ പ്രഭാഷണം ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി.എസ് സന്തോഷ് കുമാർ നടത്തി. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന പ്രസിഡൻ്റ് എം.എ അനൂപ് ട്രഷറർ കെ. കെ ശ്രീജേഷ്, രാകേഷ് എന്നിവർ സംസാരിച്ചു നന്മ സാംസ്കാരിക വേദി ജില്ലാ കൺവീനർ ടി.എസ് സതീഷ് കുമാർ നന്ദി പറഞ്ഞു.




