കൊല്ലം : കൊല്ലം കലക്ട്രേറ്റിന് കിഴക്കുവശം സ്വാമിയുടെ കട എല്ലാവർക്കും സുപരിചിതം. കലക്ട്രേറ്റിൽ എത്തുന്ന ഏതൊരാൾക്കും ഓഫീസിൽ എത്തുന്നവർക്ക് അപേക്ഷിക്കാൻ ടൈപ്പ് ചെയ്ത അപേഷകൾ സ്വാമിയുടെ കയ്യിലുണ്ടാകും. ഏകദ്ദേശം 60 വർഷത്തോളം സ്വാമി കട എല്ലാവർക്കുമറിയാം. ഏത് ഫാറം വേണമെങ്കിലും അവിടെ ചെന്നാൽ മതി. വർഷങ്ങൾക്ക് മുൻപ് സ്വാമി നഷ്ടമായി. പിന്നീട് മകനാണ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്ത് ആഫീസ് കാര്യങ്ങളും കിച്ചൻ സ്വാമിയോട് പറഞ്ഞാൽ റെഡി. കംപ്യൂട്ടർ സംവിധാനങ്ങൾ വരുന്നതിന് മുൻപ്ടൈപ്പ്റൈറ്റിംഗ് മെഷീൻ ഹരമായിരുന്ന കാലത്ത് നിമിഷങ്ങൾ കൊണ്ട് ടൈപ്പ് ചെയ്ത് നൽകുന്ന കിച്ചൻ സ്വാമിയെ ആരും മറക്കില്ല. മലയാളത്തിൽ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നാൽ ഇംഗ്ലീഷിൽ അതേപടി ടൈപ്പ് ചെയ്ത് നൽകും. കോടതിയും, വക്കീലന്മാരും, ഗുമു സ്ഥന്മാരുടേയും പ്രിയപ്പെട്ടവരായിരുന്നു, സ്വാമിയും മകനായ കിച്ചൻ സ്വാമിയും. സ്വാമി നേരത്തേ പോയി, ഇപ്പോൾ ഇതാ കിച്ചൻ സ്വാമിയും ആരോടും പറയാതെ യാത്രയായി.TENRA-144 ൽ പി. ഹരികൃഷ്ണൻ (59) (കിച്ചൻ സ്വാമി) അന്തരിച്ചു. ഭൗതികദേഹം തേവള്ളയിലെ വീട്ടിൽ. സംസ്കാരം നാളെ 11 മണിക്ക്.




