തൃശൂർ:ജോയിൻ്റ് കൗൺസിൽ മുൻ കൗൺസിൽ ചെയർമാനും. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻമെമ്പറും, തൃശൂർ മുൻഡപ്യൂട്ടി മേയറുമായിരുന്ന എം വിജയൻ (78) അന്തരിച്ചു കൊല്ലം മരുത്തടി സ്വദേശിയായിരുന്ന വിജയൻ സർക്കാർ ഉദ്യോഗം ലഭിച്ച് തൃശൂർ ജില്ലയിൽ എത്തിയത്. ആദ്യം റവന്യൂ വകുപ്പിലും പിന്നീട് വകുപ്പു വിഭജനത്തിലൂടെ സിവിൽ സപ്ലൈ വകുപ്പിലും ജോലി ചെയ്തു. മുകുന്ദപുരം താലൂക്ക് സപ്ലൈ ആഫീസറായി വിരമിച്ചു തുടർന്ന് സി.പി ഐയുടെ പ്രവർത്തകനായി മാറി, തൃശൂർ പൂങ്കുന്നത്ത് താമസ്സം. സി.പി ഐ തൃശൂർ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു.




