28 May 2026
കെ പി ഉഷാകുമാരിയുടെ ആത്മഹത്യ സമഗ്ര അന്വോഷണം നടത്തണം  ജോയിൻ് കൗൺസിൽ.

തളിപ്പറമ്പ:കുടിയാൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കായ
കെ പി ഉഷാകുമാരി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .ആരോഗ്യ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് അധിക തസ്തിക സൃഷ്ടിക്കുക,വർക്കിംങ്ങ് അറേഞ്ച്മെൻ്റന്ന ഓമനപ്പേരിൽ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി പൂർണ്ണമായും അവസാനിപ്പിക്കുക,അശാസ്ത്രീയ
മായ സ്ഥലം മാറ്റം റദ്ദ് ചെയുക,ആരോഗ്യ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ ഉടനടി നടപ്പിലാക്കുക.ജീവനക്കാർക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി ജോലി നിർവ്വഹിക്കുവാൻ അവസരം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് അധ്യക്ഷത വഹിച്ചു.സി ടി ഷൈജു,
ബീന കൊരട്ടി,റെജി കെ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.കെ ടി റഷീദ് സ്വാഗതവുംപി സുധീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *