31 May 2026
അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്ഷൻ സൽമാസിൽ അബ്ദുൽ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം: നാടിനെ നടുക്കിയ കൂട്ടക്കൊല കേസിൽ പ്രതിഅഫാൻ്റെ (23) പിതാവ് ഇന്ന് തിരുവനന്തപുരത്ത് എത്തും. യാത്ര രേഖകൾ ശരിയാകാത്തതിനാൽ യാത്ര തിരിക്കാൻ കഴിയാതിരുന്നത്. ദമാമിലെ മലയാളികളുടെ കാരുണ്യത്താൽ അദ്ദേഹം നാട്ടിലെത്തുന്നത്. ഇന്ന് രാവിലെ 7.45 ന് അദ്ദേഹം തിരുവനന്തപുരം വിമാനതാവളത്തിൽ എത്തും.നാടിനെ ഞെട്ടിച്ച കൊലപാതകപരമ്പരയിൽ, കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്‌ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *