തൃക്കടവൂർ : (ക്ഷേത്രക്കുറിച്ച്)വർഷങ്ങൾ നീണ്ട മുഖമാണ് മുസ്ലീം പള്ളിയും അയ്യൻകോയിക്കൽ ക്ഷേത്രവും. എല്ലാവർഷവും പേട്ട തുള്ളൽ ആരംഭിക്കുന്നത് പള്ളിമുറ്റത്ത് നിന്നാണ്. വർഷങ്ങൾക്കു മുൻപ് രൂപം നൽകിയ മതേതര മനസ്സുകളുടെ ഉടമകളാണ് ഈ സൗകര്യം ഒരുക്കിയത്. വർഷങ്ങളായ് ഇന്നും അത് തുടരുന്നു. ഒരു കാലത്ത് ബ്രാഹ്മണമഠങ്ങൾ ഉണ്ടായിരുന്ന സ്ഥലമാണ് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനോട് ചേർന്ന സ്ഥലങ്ങൾ. ഇന്നും മoത്തിൽ വീട് ഇപ്പോഴും പേരിനുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ബ്രാഹ്മണർ ഇവിടെ നിന്നും പോയെങ്കിലും ക്ഷേത്രവും ആചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. കൊടിമരം ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു അയ്യൻകോയിക്കെലെന്നും. എന്നാൽ പണ്ട് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊടിമരം നഷ്ടപ്പെട്ടതായും പഴമക്കാർ പറയുന്നുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറ് മാറി ദേവീക്ഷേത്രവും സ്ഥിതി ചെയ്യുന്നു. നെല്ലുവിള കാവ് എന്നും ക്ഷേത്രത്തെ അറിയപ്പെടുന്നത്. ചെറിയവനവും സർപ്പ ദൈവ പ്രതിഷ്ഠയും ദേവീ പ്രതിഷ്ഠയോടൊപ്പം നിലകൊള്ളുന്നു.അഷ്ടമുടി കായലിൻ്റെ തീരത്താണ് ദേവീക്ഷേത്രം. ഭക്തർ മാളികപ്പുറം എന്ന് വിശ്വസിക്കുന്നു. ഇപ്പോഴും കെട്ടും കെട്ടിയെത്തുന്ന ഭക്തർ നാളികേരംഉരുട്ടുന്നതും ഒരു വിശ്വാസമായി ആചരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വിഷ്ണു ക്ഷേത്രമായിരുന്നെന്നും പഴമക്കാർ പറഞ്ഞിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കൊന്നും ക്ഷേത്ര ഐതിഹ്യം അറിയില്ലെങ്കിലും പഴമക്കാർ പറഞ്ഞതെല്ലാം പുതിയ തലമുറ ഓർമ്മിക്കുന്നുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭാഗമാണ് രണ്ടു ക്ഷേത്രങ്ങളും.
ക്ഷേത്ര ഉൽസവം നാളെ ആരംഭിക്കും.
അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. ഒന്നാം ഉൽസവമായ നാളെ (ഡിസംബർ 26 വ്യാഴം) രാവിലെ 6 ന് കുരീപ്പുഴ ആയിരവില്ലൻ ശിവ പാർവതിക്ഷേത്രത്തിൽ നിന്നും പള്ളിക്കെട്ടേന്തിയ അയ്യപ്പ ഭക്തന്മാർ അയ്യൻകോയിക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതും ദർശനം നടത്തി തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്കുള്ള യാത്രയും തിരിച്ചു വരവും. 7.30 ന്ഭാഗവത പാരായണം. 10 ന് നവകവും കലശപൂജയും (തന്ത്രി ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ബ്രഹ്മശ്രീ ദേവൻ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി അഭിലാഷ് ശർമ്മയുടേയും മുഖ്യ കാർമ്മികത്വത്തിൽ, തുടർന്ന് 12 ന് സമൂഹസദ്യ,വൈകിട്ട് 6 ന് സോപാന സംഗീതം
6.30 ന് പേട്ട തുള്ളൽ, തിരുവാഭരണ ഘോഷയാത്ര
ശ്രീധർമ്മശാസ്താവിന് ചാർത്തുവാനുള്ള വെള്ളി അങ്കി തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിൽ നിന്നും താലപ്പൊലിയേന്തിയ ബാലികമാരുടേയും, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കിക്കോലിൽ മുക്കിൽ എത്തിച്ചേരുന്നതും. വാവരുസ്വാമിയുടെ ആസ്ഥാനമെന്നു വിശ്വസിക്കുന്ന കുരീപ്പുഴ മുസ്ലീം പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന പേട്ട തുള്ളൽ കീക്കോലിൽ മുക്കിൽ എത്തിച്ചേർന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടിയായി ക്ഷേത്ര സന്നിധിയിൽ എത്തി ദീപാരാധന നടത്തും. രാത്രി 8 ന് വയലിൽ കച്ചേരി ( മാസ്റ്റർ ആദിത്യൻ ജെ& അദ്വൈത് ജെ.രണ്ടാം ഉൽസവം (ഡിസംബർ 27) അഖണ്ഡനാമം, സമൂഹസദ്യ, സോപാനസംഗീതം ദീപാരാധന, അദ്ധ്യാത്മിക പ്രഭാഷണം, സംഗീതാർച്ചന
മൂന്നാം ഉത്സവം (ഡിസംബർ 28 ) അഖണ്ഡനാമം, സമൂഹസദ്യ, സോപാന സംഗീതം, തിരുവാതിര, നൃത്തനൃത്യങ്ങൾ, ഓട്ടൻതുള്ളൽ
നാലാം ഉൽസവം (ഡിസംബർ 29 ന് ) സാധാരണ ചടങ്ങുകൾക്ക് പുറമെ അഖണ്ഡനാമം,ഭാഗവതപാരായണം, സമൂഹസദ്യ വൈകിട്ട് 6 ന് സോപാന സംഗീതം
തുടർന്നു ദീപാരാധന. വിളക്കു ഘോഷയാത്ര
അഞ്ചാം ഉൽസവം
(ഡിസംബർ 30 ) അഖണ്ഡനാമം, സമൂഹസദ്യ, സോപാന സംഗീതം. ദീപാരാധന
തുടർന്ന് രാത്രി 9 ന് മേജർ സെറ്റ് കഥകളി
കഥ ദുർഗ്ഗാ മാഹാത്മ്യം, മഹിഷി മർദ്ദനം
അവതരണം ശ്രീകൃഷ്ണവിലാസം കഥകളി യോഗം പോരുവഴി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.