31 May 2026
IMG-20250225-WA0010

ജില്ലയിൽ നടന്ന തദ്ദേശ ഉപെരഞ്ഞെടുപ്പിൽ
എൽഡിഎഫിന് ഉജ്ജ്വല വിജയം

കൊല്ലം : ജില്ലയിൽ നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേടാനായത് ഉജ്ജ്വലമായ വിജയം. ജില്ലയിൽ നടന്ന ആറ് ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൂടുതൽ ഭൂരിപക്ഷത്തിന് വിജയിക്കാനായി. കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ കല്ലുവാതുക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊട്ടറ ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ് 900 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. കൊച്ചുമാമൂട് വാർഡിൽ 595 വോട്ടിന്റെ ഭൂരിപക്ഷത്തിലും, പ്രയാർ സൗത്ത് ബി വാർഡിൽ 304 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി വിജയിച്ചു. വലതുപക്ഷ വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ അഭിപ്രായം ആണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായിട്ടുള്ളതെന്നും ഇടതുപക്ഷ ജനാധിപത്യം മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികളേയും സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *