15 June 2026
കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.

കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ട‌ിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ സിഇഒ  ഫിലിപ്പാ അബാട്ട മേയർ  പ്രസന്നാ ഏണസ്റ്റുമായി കൂടിക്കാഴ്ച നടത്തി. കടൽത്തീരത്ത് അടിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ഉപയോഗപ്രദമായ അസംസ്‌കൃത വസ്‌തുക്കളാക്കി മാറ്റി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സാധ്യത സംബന്ധിച്ചു ചർച്ച നടത്തുന്നതിനായിട്ടാണ് കമ്പനി സിഇഒ മേയറെ സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *