15 June 2026
ഫെയർ വാല്യൂ തിരുത്തുന്നതിനായ് കൈക്കൂലി വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ.

ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു. മേപ്പാടം സ്വദേശിയായപരാതിക്കാരൻ നൽകിയ അപേക്ഷയിൽറിപ്പോർട്ട് നൽകുന്നതിന് ശശിധരൻ 10,000 രൂപകൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലപരിശോധനക്ക് വരുമ്പോൾ ആദ്യ ഗഡുനൽകാനും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന്പരാതിക്കാരൻ തൃശൂർ വിജിലൻസ്ഡിവൈഎസ്‌പിയെ വിവരം അറിയിച്ചു. ആദ്യഗഡു 5,000 രൂപ വെള്ളി വൈകിട്ട് 5.30യോടെകൈമാറുന്നതിനിടയിലാണ് പിടിയിലാകുന്നത്.പരാതിക്കാരൻ്റെ അച്ഛൻ്റെ പേരിലുള്ള 3.65ഏക്കർ വസ്തുവിൻ്റെ ഫെയർവാല്യു പുനർനിർണയത്തിന് തൃശൂർ ആർഡിഒയ്ക്ക്കഴിഞ്ഞ സെപ്‌തംബറിലാണ് അപേക്ഷൽകുന്നത്. ശശിധരനെ തൃശൂർ വിജിലൻസ്കോടതിയിൽ ഹാജരാക്കും. വിജിലൻസ്ഡിവൈഎസ്‌പി സി ജെ ജിം പോൾ,ഇൻസ്പെക്ടർ ദിനേശ് കുമാർ, രാജൻ, പി സിബൈജു, പി ആർ കമൽ ദാസ്, ഇ കെജയകുമാർ, കെ വി വിബീഷ്, സൈജു സോമൻ,ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ,ശ്രീകുമാർ എന്നിവർ അന്വേഷണസംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *