ചിതറ: ചിതറ കൃഷി ഭവനിലെ ജീവനക്കാർ മുഴുവൻ പേരും ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ പങ്കെടുത്തു. പിറ്റെ ദിവസം ഓഫീസിലെത്തിയപ്പോൾ സി.പി ഐ (എം) പ്രാദേശിക നേതാവ് ഓഫീസ് തുറക്കാൻ അനുവദിച്ചില്ല.
&
;
കാരണം തിരക്കിയപ്പോൾ ഇന്നലെ കൃഷിഭവനിൽ ഒരുപാടു നാട്ടുകാർ വരുകയും ഓഫീസ് പൂട്ടി ഇട്ടതിനാൽ അവർ തിരിച്ചു പോവുകയും ചെയ്തു എന്നാണ് നേതാവിൻ്റെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് പണിമുടക്കാൻ അവകാശമുണ്ട്. സർക്കാരിന് നോട്ടീസ് നൽകിയിട്ടാണ് പണിമുടക്കുന്നത്. എന്ന കാര്യം കൂടി കൂട്ടിവായിക്കേണ്ടതാണ്. ഓഫീസ് തുറക്കാൻ അനുവദിക്കാതിരുന്നതു മൂലം ചിതറ പോലീസ് എത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പോലീസിൻ്റെ നേതൃത്വത്തിൽ ഓഫീസ് തുറന്നു പ്രവർത്തിച്ചു.




