15 June 2026
മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം.

ന്യൂഡൽഹി ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസാണ് മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്‌കാരം നൽകി ആദരിച്ചത്.
ജീവകാരുണ്യ പ്രവർത്തനത്തന മേഖലയിൽ സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനാണ്
മൊയ്ദു അഞ്ചലിനെ
ഭാരത് സേവക് സമാജ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന്
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസിൻ്റെ അഞ്ചൽ സെൻ്റെറിൽ നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ അവാർഡ് ജൂറി അംഗങ്ങൾ പറഞ്ഞു.
വിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷവും മൊയ്ദു അഞ്ചലിന് ഭാരത് സേവക് സമാജ് പുരസ്ക്കാരം നൽകി
ആദരിക്കലും ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസ് അഞ്ചൽ സെൻ്ററിൻ്റെ പ്രിൻസിപ്പൾ രേഖ അമൽ
ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് അഞ്ചൽ ബ്രാഞ്ച് മാനേജർ ദിവ്യ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
കഴിഞ്ഞ 20 വർഷക്കാലമായി അഞ്ചൽ കോളേജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങി ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നത്.
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാമെഡിക്കൽ സയൻസ് അഞ്ചൽ സെൻ്റർ അദ്ധ്യാപകരായ ജയശ്രീ, ജിഷ്ണു, മഞ്ജു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *