15 June 2026
സാധാരണക്കാരന് വസ്തുവിൻ്റെ കരം അടയ്ക്കാൻ പല വിധ ബുദ്ധിമുട്ടുകൾ, സ്മാർട്ട് വില്ലേജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്ന് നാട്ടുകാർ.

കൊല്ലം :  വില്ലേജ് ആഫീസുകളിൽ കരം അടച്ചുരസീത് നൽകുന്ന സംവിധാനം ഉണ്ടെങ്കിലും പൈസ നേരിട്ട് സ്വീകരിക്കില്ല.ഗൂഗിൾപേകോഡ് സ്കാൻ  ചെയ്ത് സിസ്റ്റത്തിൽ നേരിട്ട് പൈസ എത്തി ട്രഷറിയിലേക്ക് കൈമാറുകയാണ് വ്യക്തി തന്നെ. ഗൂഗിൾ പേയും മറ്റ് അനന്തര സംവിധാനങ്ങളും ഇല്ലാത്ത ഒരാൾക്ക് ടാക്സ് രസീതിന് അക്ഷയ കേന്ദ്രങ്ങൾ പോലെയുള്ള സംവിധാനങ്ങൾ മാത്രം.മറ്റു മാർഗ്ഗങ്ങളില്ല. അവിടെയാണങ്കിൽ സർക്കാർ ആഫീസിനേക്കാൾ രാജഭക്തി വേണം. പിന്നെ കമ്മീഷനും ഉണ്ടാകും. സ്മാർട്ടിൽ ഇതൊന്നുമില്ലാതെ എന്ത് സ്മാർട്ട് എന്ന് ചോദിക്കുന്നവരും ഉണ്ട്. സാധാരണ ജനങ്ങൾക്ക് വേണ്ട ഇത്തരം കാര്യങ്ങൾക്ക് കൃത്യമായ സംവിധാനമൊരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഇതോടെ ജനങ്ങളുടെ കൂട്ടം വില്ലേജ് ആഫീസുകളിൽ നിന്നും ഇനിയുള്ള കാലം ഒഴിഞ്ഞു നിൽപ്പാകും. എല്ലാം ഓൺലൈനും സ്മാർട്ടുo കുറച്ചു കഴിയുമ്പോൾ ജീവനക്കാരുടെ എണ്ണവും സ്മാർട്ടാകും.സർക്കാരാഫീസുകൾ പൊതുജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ളതാണ്. അവരെ അകറ്റി നിർത്തുക വഴി ആഫീസുകളിലെ തിരക്ക് കുറയും. ഈ കുറവ് ജീവനക്കാരുടെ എണ്ണത്തിലും കുറയും .എന്ന് സർവീസ് സംഘടനകൾ തിരിച്ചറിയേണ്ടതുണ്ട്.എല്ലാം ഓൺലൈനിലാണ് പക്ഷേ നെറ്റ് കിട്ടാൻ മണിക്കൂറുകൾ വേണം.സർക്കാരാഫീസുകൾ പൊതുജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ളതാണ്. അവരെ അകറ്റി നിർത്തുക വഴി ആഫീസുകളിലെ തിരക്ക് കുറയും. ഈ കുറവ് ജീവനക്കാരുടെ എണ്ണത്തിലും കുറയും എന്ന് സർവീസ് സംഘടനകൾ തിരിച്ചറിയേണ്ടതുണ്ട്.പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ  ആഫീസുകളുടെ സ്ഥിതിയും ഇതുതന്നെ. അക്ഷയ കേന്ദ്രങ്ങൾ സർക്കാരാഫീസുകളാകും. സർക്കാരാഫീസുകൾ പതുക്കെ അടഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *